Kerala

കണ്ണൂരിൽ എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ എസ് ഡി പി ഐ എന്ന് ആരോപണം

കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. ജില്ലാ പ്രവർത്തക സമിതി അംഗം നൈസാം പുഴക്കരക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ എസ് ഡി പി ഐ പ്രവർത്തകരാണെന്ന് എംഎസ്എഫ് ആരോപിച്ചു. 

പരുക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഇരിട്ടിയിൽ വെച്ചാണ് ആക്രമണം നടന്നത്. പ്രദേശത്ത് ലീഗ്-എസ് ഡി പി ഐ പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. 

കാറിലും ബുള്ളറ്റിലുമെത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് നൈസാം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തും ഇവിടെ സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെത്തെ ആക്രമണം.
 

See also  യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെ മരിച്ചത് 16 പേർ, പ്രസവത്തിനിടെ 950 പേർ മരിച്ചു: വീണ ജോർജ്

Related Articles

Back to top button