Kerala

യുവതിയുടെ മരണം: പ്രതികൾ ആൺസുഹൃത്തിനെ എസ്.ഡി.പി.ഐ ഓഫീസിലെത്തിച്ച് വിചാരണ ചെയ്തു

കണ്ണൂർ കായലോട് സദാചാര ഗുണ്ടായിസത്തെ തുടർന്ന് റസീന എന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്. നടന്നത് സദാചാര ഗുണ്ടായിസം തന്നെയെന്ന് പോലീസ് പറയുന്നു. യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ ഇതേക്കുറിച്ച് പരാമർശമുണ്ട്. സംഭവത്തിൽ എസ് ഡി പി ഐക്കാരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

പ്രതികൾ യുവതിയുടെ ആൺസുഹൃത്തിനെ എസ് ഡി പി ഐ ഓഫീസിലെത്തിച്ച് ആൾക്കൂട്ട വിചാരണക്ക് വിധേയനാക്കി. അഞ്ച് മണിക്കൂറോളം നേരമാണ് ആൺസുഹൃത്തിനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. സംഭവം നടന്ന ദിവസം റസീന കടുത്ത മാനസികാഘാതത്തിലായിരുന്നു.

ചൊവ്വാഴ്ചയാണ് റസീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ വിസി മുബഷീർ, കെ എ ഫൈസൽ, വി കെ റഫ്‌നാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

See also  സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് സിപിഎം നേതാവ് ഐഷ പോറ്റി

Related Articles

Back to top button