Kerala

ആശ്വാസ വാർത്തയെത്തി; കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയ വിവരം ബന്ധുക്കളെ പോലീസ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പെൺകുട്ടി വീട് വിട്ടിറങ്ങിയത്

കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പിന്നീട് കുട്ടി എവിടേക്കാണ് പോയതെന്ന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കരമന പോലീസ് അന്വേഷണം തുടരുകയായിരുന്നു

ഇതിനിടെയാണ് കുട്ടിയെ ഹൈദാരാബാദിൽ കണ്ടെത്തിയത്. കുട്ടിയെ പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കൾ ഉടൻ ഹൈദരാബാദിലേക്ക് പോകും
 

See also  ബോചെ ടീ ലക്കി ഡ്രോ; കാറുകള്‍ സമ്മാനിച്ചു

Related Articles

Back to top button