Kerala

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഡൽഹി ഹൈക്കോടതിയിൽ ഇന്ന് മുതൽ അന്തിമ വാദം

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഡൽഹി ഹൈക്കോടതിയിൽ ഇന്ന് മുതൽ അന്തിമവാദം ആരംഭിക്കും. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്എഫ്ഐഓയ്ക്കും കേന്ദ്ര സർക്കാരിനുമായി അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് കേസ് വാദം കേൾക്കുന്നത് മാറ്റിയത്.

ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് വരുന്നത്. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷനാണെങ്കിലും കേന്ദ്രം കേസ് സീരിയസായി കാണുന്നില്ലെന്ന് സിഎംആർഎല്ലിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പരിഹസിച്ചിരുന്നു. 

കമ്പനി റജിസ്ട്രാരുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് ഇങഞഘ നൽകിയ അപേക്ഷയിൽ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരുന്നു. കമ്പനി റജിസ്ട്രാരുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപേക്ഷയിൽ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരുന്നു.

See also  അഞ്ച് മണിക്കൂർ നീണ്ട പരിശ്രമം; കൊല്ലത്ത് വീട്ടിലെ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി

Related Articles

Back to top button