Kerala

കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് എൽഡിഎഫിനൊപ്പമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതാണ്: ജോസ് കെ മാണി

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകുമെന്ന വാർത്തകളോട് പ്രതികരിച്ച് പാർട്ടി ചെയർമാൻ ജോസ് കെ മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും ജോസ് കെ മാണി പറഞ്ഞു

കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയതാണ്. ഒഴിവാക്കാനാകാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്. ഇതിനാലാണ് തിരുവനന്തപുരത്തെ ഇടത് മുന്നണി സമര പരിപാടിയിൽ പങ്കെടുക്കാതിരുന്നത്

മുന്നണി നേതാക്കളെ മുൻകൂറായി ഇക്കാര്യം അറിയിച്ചതാണ്. പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. സത്യം ഇതായിരിക്കെ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ ബോധപൂർവം പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള അജണ്ടയാണെന്നും ജോസ് കെ മാണി പറഞ്ഞു.
 

See also  തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; ഉച്ചയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം

Related Articles

Back to top button