Kerala

മൂന്നാറിലും തെരുവ് നായ ആക്രമണം; ആറ് സ്‌കൂൾ വിദ്യാർഥികൾക്ക് കടിയേറ്റു

മൂന്നാറിൽ വിദ്യാർഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം. ദേവികുളും തമിഴ് ഹയർ സെക്കൻജറി സ്‌കൂളിലെ ആറ് വിദ്യാർഥികളെയാണ് തെരുവ് നായ ആക്രമിച്ചത്. എട്ടാം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പരുക്കേറ്റത്. ആറ് കുട്ടികളും ചികിത്സ തേടി.

ദേവികുളം മേഖലയിൽ തെരുവ് നായയുടെ ശല്യം അതീവ രൂക്ഷമാണ്. രണ്ടാഴ്ച മുൻപാണ് വിനോദ സഞ്ചാരികളടക്കം 16 പേരെ തെരുവ് നായ ആക്രമിച്ചത്. ഇതിന് പിന്നാലെയാണിപ്പോൾ വിദ്യാർഥികൾക്ക് നേരെയുള്ള ആക്രമണം. വലിയ ആശങ്കയാണ് സ്ഥലത്ത് നിലനിൽക്കുന്നത്.

തെരുവ് നായ ശല്യം തടയുന്നതിനായി ഒരു തരത്തിലുള്ള നടപടികളും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. സംഭവത്തിൽ അടിയന്തരമായ നടപടി വേണമെന്നാണ് വിദ്യാർഥികളും നാട്ടുകാരും പറയുന്നത്.

 

The post മൂന്നാറിലും തെരുവ് നായ ആക്രമണം; ആറ് സ്‌കൂൾ വിദ്യാർഥികൾക്ക് കടിയേറ്റു appeared first on Metro Journal Online.

See also  കൂടുതൽ കൂലി ചോദിച്ചതിന് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് അഞ്ച് വർഷം തടവ്

Related Articles

Back to top button