Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ ബാബു എംഎൽഎക്ക് സമൻസ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ ബാബു എംഎൽഎക്ക് സമൻസ്. ഇന്ന് കോടതിയിൽ ഹാജരാകാനാണ് സമൻസ്. കലൂർ പിഎംഎൽഎ കോടതിയിലാണ് കെ ബാബു ഹാജരാകേണ്ടത്

2007 മുതൽ 2016 വരെയുള്ള ഒമ്പത് വർഷ കാലയളവിൽ ബാബു തന്റെ വരുമാനത്തേക്കാൾ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് നടപടി. നേരത്തെ ഇഡി കെ ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു

ഇതിന് പിന്നാലെയാണ് കലൂർ പിഎംഎൽഎ കോടതിയിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചത്. പിന്നാലെയാണ് ബാബുവിനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്.
 

See also  കേന്ദ്രം 700 കോടി നൽകിയെന്നത് തെറ്റായ പ്രചാരണം; വയനാടിന് പ്രത്യേക പാക്കേജ് വേണമെന്ന് റവന്യു മന്ത്രി

Related Articles

Back to top button