Kerala

ക്യാപ്റ്റൻ പിണറായി തന്നെ; നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം പിണറായി നയിക്കുമെന്ന് എംഎ ബേബി

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രചാരണം നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ടീമിന്റെ നേതാവും പിണറായി തന്നെയാണ്. വിജയമുണ്ടായാൽ ഏത് തരത്തിലുള്ള ഭരണനേതൃത്വമാണ് വേണ്ടതെന്ന് അപ്പോൾ ആലോചിച്ച് തീരുമാനിക്കും

യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങൾ പാളിപ്പോയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ അവകാശവാദങ്ങൾ ജോസ് കെ മാണിയുടെ പ്രസ്താവനയോടെ അവസാനിച്ചെന്നും എംഎ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഉപദേശപ്രകാരം രാഷ്ട്രീയത്തെ യുഡിഎഫ് പാരഡിയാക്കി മാറ്റുകയാണ്

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ പത്മകുമാറിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് എംഎ ബേബി വ്യക്തമാക്കി. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉചിതമായ തീരുമാനമുണ്ടാകുമെന്നും എംഎ ബേബി പറഞ്ഞു
 

See also  രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി; വാദം കേട്ടത് അടച്ചിട്ട കോടതി മുറിയിൽ

Related Articles

Back to top button