Kerala

കൊല്ലത്ത് മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് തലയ്ക്കടിച്ച് കൊന്നു

കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ അച്ഛനും സഹോദരനും ചേർന്ന് യുവാവിനെ മർദിച്ച് കൊന്നു. മാനസിക ദൗർബല്യമുള്ള യുവാവിനെയാണ് സ്വന്തം പിതാവും സഹോദരനും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷാണ്(35) കൊല്ലപ്പെട്ടത്

തലയ്ക്കടിയേറ്റാണ് മരണം. പിതാവിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. സന്തോഷിന്റെ ആക്രമണം സഹിക്കവയ്യാതെ രാത്രിയിൽ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പിതാവ് രാമകൃഷ്ണൻ പോലീസിനോട് പറഞ്ഞത്

ഇന്നലെ രാത്രി നടന്ന സംഭവം പുറത്തറിയുന്നത് ഇന്നാണ്. സഹോദരൻ സനലും രാമകൃഷ്ണനും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷം പിതാവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.
 

See also  ആരെയും വിളിച്ചിട്ടില്ല, സ്വാഭാവികമായും ഉത്തരവാദിത്തമുണ്ട്; തരൂരിന് മറുപടിയുമായി തിരുവഞ്ചൂർ

Related Articles

Back to top button