Kerala

കേരളാ കോൺഗ്രസിനെ ചവിട്ടിപ്പുറത്താക്കിയത് യുഡിഎഫ്; സംരക്ഷിച്ചത് പിണറായി എന്ന് ജോസ് കെ മാണി

കേരളാ കോൺഗ്രസിനെ ചവിട്ടിപ്പുറത്താക്കിയത് യുഡിഎഫ് ആണെന്ന് ജോസ് കെ മാണി. ഇറക്കി വിട്ടിടത്തേക്ക് എന്തിന് തിരിച്ചു പോകണം. തങ്ങളെ സംരക്ഷിച്ചത് പിണറായി വിജയനാണ്. കേരളാ കോൺഗ്രസ് എവിടെയുണ്ടോ അവിടെ അധികാരമുണ്ടെന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു

മുന്നണി മാറില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു. കഴിഞ്ഞ തവണ 12 സീറ്റുകളാണുണ്ടായിരുന്നത്. ഇത്തവണ 13 സീറ്റെങ്കിലും കിട്ടണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു

കേരളാ കോൺഗ്രസ് പാർട്ടി ഇടതുപക്ഷത്തിന്റെ ഭാഗമായത് കൃത്യം അഞ്ച് വർഷങ്ങൾക്ക് മുമ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലഭിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. സിപിഎമ്മും എൽഡിഎഫും തങ്ങളെ ചേർത്തുപിടിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ സർക്കാർ ശരിയായ നിലപാട് സ്വീകരിച്ചെന്നും ജോസ് കെ മാണി പറഞ്ഞു
 

See also  ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button