Kerala

ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ഷിബു ബേബി ജോണിനെതിരെ കേസ്

ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് എതിരെ കേസ്. തിരുവനന്തപുരം കുമാരപുരം സ്വദേശി അലക്സിന്റെ പരാതിയിലാണ് നടപടി. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 

അതേസമയം പരാതിക്കാരനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. പരാതിക്കാരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ ഭൂമി ചാക്ക ഭാഗത്ത് ഉണ്ടായിരുന്നു. അവിടെ ഫ്ളാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. ഷിബു ബേബി ജോണിന്റെ കുടുംബവും ആൻഡ കൺസ്ട്രക്ഷൻസ് എന്ന നിർമാണ കമ്പനിയും തമ്മിൽ 2020ൽ ഈ ഭൂമിയിൽ ഫ്ളാറ്റ് നിർമിക്കാമെന്ന ഒരു ധാരണ ഉണ്ടായിരുന്നു. ഇതുപ്രകാരം 2020ൽ പരാതിക്കാരനായ അലക്സ് ഫ്ളാറ്റ് നിർമാണ കമ്പനിക്ക് പണം കൈമാറി എന്നാണ് അവകാശപ്പെടുന്നത്.

See also  തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

Related Articles

Back to top button