Kerala

വീണ്ടും ആയിരത്തിലധികം രൂപയുടെ കുതിപ്പ്; സ്വർണവില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില പുതിയ സർവകാല റെക്കോർഡ് കുറിച്ചു. പവന് കുതിപ്പ് തുടരുകയാണ്. ഇന്ന് ഒരു പവന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 1,06,840 രൂപയായി. 

ഗ്രാമിന് 175 രൂപ വർധിച്ച് 13,355 രൂപയായി. യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് ആഗോളവിപണിയിൽ വില വർധിക്കാനിടയായത്. ഇത് സംസ്ഥാനത്തും പ്രതിഫലിക്കുകയായിരുന്നു

18 കാരറ്റ് സ്വർണവിലയും സർവകാല റെക്കോർഡിലെത്തി. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 140 രൂപയാണ് വർധിച്ചത്. 11,060 രൂപയാണ് 18 കാരറ്റ് സ്വർണം ഗ്രാമിന്. വെള്ളിവിലയും കുതിച്ചുയർന്നു. ഗ്രാമിന് 305 രൂപയിലേക്ക് വെള്ളി വില എത്തി.
 

See also  ബാർ, ബിയർ ആൻഡ് വൈൻ പാർലറുകൾ നാളെ രാത്രി 12 മണിവരെ പ്രവർത്തിക്കാൻ അനുമതി

Related Articles

Back to top button