Kerala

രാഹുൽ മാങ്കൂട്ടത്തിലിന് നിർണായക ദിനം; ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പോലീസ് റിപ്പോർട്ട് വന്ന ശേഷമാകും വിശദമായ വാദം. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് എസ്‌ഐടി. ബലാത്സംഗ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയും അറസ്റ്റ് ചട്ടവിരുദ്ധമെന്ന വാദം തള്ളിയുമാണ് മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചത്. 

ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം, അറസ്റ്റ് ചട്ടവിരുദ്ധം എന്നിങ്ങനെയാണ് പ്രതിയുടെ അഭിഭാഷകൻ ഉന്നയിച്ച വാദം. ഇതെല്ലാം കോടതി പാടേ തള്ളുകയായിരുന്നു. രാഹുലിന്റെ നേരത്തെയുള്ള രണ്ട് കേസുകളും ഇതിലെ സമാന അതിക്രമങ്ങളും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.
 

See also  തിരുവനന്തപുരത്ത് എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ; മോഷ്ടിച്ച കാറിൽ ആയുധങ്ങളും

Related Articles

Back to top button