Kerala

മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ച വിജയം; നാളത്തെ സിനിമാ സമരം പിൻവലിച്ചു

നാളെ നടക്കാനിരുന്ന സിനിമാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി ചലചിത്ര സംഘടനകൾ നടത്തിയ ചർച്ചക്ക് പിന്നാലെയാണ് തീരുമാനം. വിനോദ നികുതിയിൽ ഇളവ് നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകി. വിഷയം മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു

സിനിമ സംഘടനകളുടെ ആവശ്യങ്ങൾ ന്യായമാണെന്നും സജി ചെറിയാൻ പറഞ്ഞു. തിയറ്റർ ലൈസൻസ്, ഷൂട്ടിംഗ് ഏകജാലക സംവിധാനം, തിയറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്യും. വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കാമെന്ന ശുപാർശ മന്ത്രി മുന്നോട്ടുവെച്ചു. എന്നാൽ വിനോദ നികുതി പൂർണമായും ഒഴിവാക്കണമെന്നാണ് സിനിമ സംഘടനകളുടെ ാവശ്യം

അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിലിം ചേംബർ തുടങ്ങിയ സംഘടനകളാണ് സംയുക്തമായി ജനുവരി 21ന് സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ജി എസ് ടി വന്നതിന് ശേഷവും തുടരുന്ന തദ്ദേശ നികുതി ഒഴിവാക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം.
 

See also  മദ്യലഹരിയിൽ ഓടിച്ച കാർ ഇടിച്ചത് സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലും; നടൻ ബൈജു സന്തോഷിനെ അറസ്റ്റ് ചെയ്തു

Related Articles

Back to top button