Kerala

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി ഉദ്ഘാടനം നാളെ; ഓൺലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സജി ചെറിയാൻ പറഞ്ഞത് ശരിയാണ്. ന്യൂനപക്ഷ വർഗീയത ആണെങ്കിലും ഭൂരിപക്ഷ വർഗീയത ആണെങ്കിലും അതിനെ എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റെത്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ചെറുക്കപ്പെടണം. സജി ചെറിയാൻ പറഞ്ഞതും അത് തന്നെയാണ്

സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണ്. വാർത്ത വളച്ചൊടിച്ചാണ് വന്നതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സംസ്ഥാന തല ഉദ്ഘാടനം നാളെ നടക്കുമെന്നും മന്ത്രി അറിയിച്ചു. സ്വപ്‌നം കാണുന്ന ജോലി ലഭിക്കുന്നതുവരെ സാമ്പത്തിക പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം

അർഹരായവർക്ക് 1000 രൂപ വീതം ഒരു വർഷം ലഭിക്കും. 18 വയസ് മുതൽ 30 വയസ് വരെയുള്ളവരെ പരിഗണിക്കും. അഞ്ച് ലക്ഷം വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഹെൽപ് ലൈൻ നമ്പറുകൾ തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിയിൽ ഓൺലൈനായി അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു
 

See also  ശബരിമല കാനനപാതയിൽ ആന്ധ്ര സ്വദേശിയായ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Related Articles

Back to top button