Kerala

കൂടുതൽ എസ് ഐ ടി ഉദ്യോഗസ്ഥർ ശബരിമല സന്നിധാനത്ത് എത്തി ; പരിശോധന തുടരുന്നു

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ എസ് ഐ ടി ഉദ്യോഗസ്ഥർ സന്നിധാനത്ത് പരിശോധനയ്ക്കായി എത്തി. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇപ്പോൾ സന്നിധാനത്ത് എത്തിയിരിക്കുന്നത്. എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 

ഇന്നലെ 3 പേർ അടങ്ങുന്ന സംഘം സന്നിധാനത്ത് എത്തിയിരുന്നു. ഇന്നത്തോടുകൂടി മണ്ഡലകാലം അവസാനിച്ചതോടെയാണ് പരിശോധന ആരംഭിക്കുന്നത്. പരിശോധന നടത്താനായി ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതികൊടുത്തിരുന്നു.

ശ്രീകോവിലിന് സമീപത്തെ സ്വർണപ്പാളികൾ, സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികൾ, കൊടിമരവുമായി ബന്ധപ്പെട്ട സ്ഥലം തുടങ്ങിയവയാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുക. ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികളാണ് പ്രധാനമായും പരിശോധിക്കുക
 

See also  മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും; 3220 പേരെ മാറ്റിപ്പാർപ്പിച്ചു, കനത്ത ജാഗ്രത

Related Articles

Back to top button