Kerala
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന; മുൻകൂർ ജാമ്യത്തിന് ശ്രമം

സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ലൈംഗികാരോപണത്തിനും അധിക്ഷേപത്തിനും പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവർ മംഗളൂരുവിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പോലീസ് തുടരുകയാണ്.
ദീപകിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ഇവരുടെ മൊബൈൽ ഫോണും പോലീസിന് കണ്ടെത്തേണ്ടതുണ്ട്. ഷിംജിത മുൻകൂർ ജാമ്യം നേടാനുള്ള ശ്രമവും ആരംഭിച്ചതായാണ് സൂചന. ലൈംഗികാതിക്രമം നടന്നുവെന്ന് യുവതി ആരോപിച്ച സ്വകാര്യ ബസിലെ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു
ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും യുവതിയുടെ ആരോപണം തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് ദീപകിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.



