ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒരു തവണ പോയിട്ടുണ്ട്; ഒരു സമ്മാനവും വാങ്ങിയിട്ടില്ല; കടകംപള്ളി

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിരുന്നതായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2017-18 ലാണ് പോറ്റിയുടെ വീട്ടിൽ പോയത്. ഒരു ചടങ്ങിന് ക്ഷണിച്ചതിനാൽ പങ്കെടുത്തതാണ്. രണ്ട് പ്രാവശ്യം താൻ പോറ്റിയുടെ വീട്ടിൽ പോയിട്ടില്ല. ഒരു പ്രാവശ്യം മാത്രമാണ് പോയതെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പരിചയം അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഒരു സമ്മാനവും പോറ്റി തനിക്ക് തന്നിട്ടുമില്ലെന്നും വാങ്ങിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരീതമാണ്.
എന്നും ഇരകളെ തേടിയിട്ടുള്ള പതിവാണ് പ്രതിപക്ഷത്തിനുള്ളത്. മന്ത്രിക്ക് ഒരു ഇടപെടൽ നടത്താനാവില്ല എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തന്ത്രി തെറ്റ് ചെയ്‌തെന്ന് താൻ കരുതുന്നില്ലെന്നും അദേഹം വ്യക്തമാക്കി.



