Kerala
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; പക്ഷേ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക പാളി കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ പോറ്റി ജയിലിൽ തുടരും.
നിയമപരമായ സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടിക്ക് സാധിച്ചിട്ടില്ല. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമയം ലഭിച്ചത്.
നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്തുവന്നിരുന്നു. നേതാക്കൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും ഉപഹാരങ്ങൾ നൽകിയിട്ടുണ്ടെന്നും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പരിചയമുണ്ടെന്നുമായിരുന്നു മൊഴി. കടകംപള്ളി തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും പോറ്റിയുടെ മൊഴിയിലുണ്ട്.



