ഷിംജിത മുസ്തഫ അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്ന്

സ്വകാര്യ ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തെ തുടർന്ന് കോഴിക്കോട് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മരിച്ച ദീപകിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്
വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പിടികൂടിയത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോകുകയായിരുന്നു. ഇന്ന് ഷിംജിത കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. പിന്നാലെയാണ് ഷിംജിത അറസ്റ്റിലാകുന്നത്
ഷിംജിത മുസ്തഫക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയെങ്കിലും ഷിംജിത കസ്റ്റഡിയിലായെന്നാണ് സൂചന. ഇവരെ സ്വകാര്യ വാഹനത്തിലാണ് പോലീസ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് എത്തിച്ചത്.



