Kerala

ഓടുന്ന ബസിൽ നിന്നും തെറിച്ച് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു

പാലക്കാട് വടക്കഞ്ചേരിയിൽ ഓടുന്ന ബസിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. മംഗലം ഡാം ഓലിംകടവ് സ്വദേശി ജിബിനാണ്(49) മരിച്ചത്. ഡിസംബർ 29ന് രാവിലെയാണ് അപകടം നടന്നത്. 

ദേശീയപാത വഴി തൃശ്ശൂരിലേക്ക് പോകുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു ജിബിൻ. ആളെ ഇറക്കാൻ സ്‌റ്റോപ്പിൽ എത്തുമ്പോഴേക്കും മുൻഭാഗത്തെ ഡോർ തുറക്കുമ്പോഴേക്കും ജിബിൻ പുറത്തേക്ക് വീഴുകയായിരുന്നു

റോഡിലേക്ക് വീണ ജിബിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.
 

See also  മഴ മുന്നറിയിപ്പിൽ മാറ്റം: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, നാല് ദിവസം മഴ തുടരും

Related Articles

Back to top button