Kerala
മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പത്മകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
ശബരിമലയിൽ സ്വർണപ്പാളികളും മറ്റും മാറ്റിസ്ഥാപിച്ചതു വഴി 4147 ഗ്രാം സ്വർണമാണ് നഷ്ടമായതെന്നാണ് വിധിപ്രസ്താവത്തിൽ അന്വേഷണ സംഘത്തെ ഉദ്ധരിച്ച് പറയുന്നത്. 474 ഗ്രാം സ്വർണം മാത്രമാണ് കണ്ടെത്തിയത്. മുഴുവൻ സ്വർണവും കണ്ടെത്തണം. അല്ലെങ്കിൽ മതിയായ കാരണം വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു
പ്രോസിക്യൂഷൻ ഏതെങ്കിലും കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ മുരാരി ബാബുവിന് നിയമപരമായ ജാമ്യം ലഭിക്കാൻ അർഹതയുണ്ടെങ്കിൽ അതിന് ശ്രമിക്കാമെന്നും നിയമപരമായി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.



