Kerala
കണ്ണൂർ എൻസിപിയിൽ കൂട്ടരാജി; 15 നേതാക്കൾ കോൺഗ്രസിൽ ചേർന്നു

കണ്ണൂരിൽ എൻസിപിയിൽ കൂട്ടരാജി. 15 എൻസിപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. എൻ സി പി മുൻ സംസ്ഥാന സെക്രട്ടറി കെ സുരേശൻ ഉൾപ്പെടെ 15 എൻ സി പി നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്. കെ സുധാകരൻ എം പിയുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു.
എൽ.ഡി.എഫിലെ പ്രമുഖ കക്ഷികളിൽ നിന്ന് ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങളിൽ പ്രതിഷേധിച്ച് കൂടുതൽ പേർ യുഡിഎഫുമായി സഹകരിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് കണ്ണൂർ എൻസിപിയിലെ കൂട്ടരാജി. ജില്ലാ നേതൃത്വത്തിൽ നിർണായക പദവികൾ വഹിച്ചിരുന്നവർ അപ്പാടെ കോൺഗ്രസിൽ ചേർന്നത് ഇടതുപക്ഷത്തെയും ഞെട്ടിച്ചിട്ടുണ്ട്.



