Kerala

നിർവ്യാജം ഖേദിക്കുന്നു; വിവാദ പ്രസ്താവന പിൻവലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ

താൻ നടത്തിയ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിക്കുന്നതായും സജി ചെറിയാൻ വ്യക്തമാക്കി. പരാമർശം വിവാദമായതോടെ പാർട്ടി നിർദേശപ്രകാരമാണ് ഖേദപ്രകടനം. മലപ്പുറത്തും കാസർകോടും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രൂവീകരണം അറിയാമെന്നായിരുന്നു മന്ത്രിയുടെ പരാമർശം

കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞുവെന്ന നിലയിൽ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ എന്റെ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ. 

മതചിന്തകൾക്ക് അതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി മത വ്യത്യാസമില്ലാത സ്‌നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്ത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്നും മന്ത്രി പറഞ്ഞു
 

See also  കടുത്ത അച്ചടക്കലംഘനം നടത്തി; വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനം

Related Articles

Back to top button