Kerala

പത്മകുമാറിന്റേത് അടക്കം പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഒരുങ്ങി ഇഡി

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും അടക്കം സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി ഇഡി. ഇതുമായി ബന്ധപ്പെട്ട് ഇഡി നടപടിയാരംഭിച്ചു. കഴിഞ്ഞ ദിവസം മൂന്ന് സംസ്ഥാനങ്ങളിലെ പലയിടങ്ങളിലായി ഇഡി വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കൾ കണ്ടുകെട്ടാൻ ഒരുങ്ങുന്നത്

കഴിഞ്ഞ ദിവസത്തെ റെയ്ഡിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ്, ഗോവർധൻ, എ പത്മകുമാർ, എൻ വാസു തുടങ്ങിയവരുമായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഇതിൽ എൻ വാസു, പത്മകുമാർ അടക്കമുള്ള പ്രതികളുടെ സ്വത്തുവിവരങ്ങൾ ഇഡി ശേഖരിച്ചിട്ടുണ്ട്

വസ്തുവകകളുടെ വിവരങ്ങൾ അടക്കം കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ ഇഡി ശേഖരിച്ചു. സ്‌പോൺസർഷിപ് ക്രമക്കേട് വൻതോതിൽ ശബരിമലയിൽ നടന്നതായാണ് റെയ്ഡിൽ ഇഡിക്ക് വ്യക്തമായത്. പോറ്റി സ്‌പോൺസർ കോർഡിനേറ്ററായി പ്രവർത്തിച്ചു. പലരെയും കൊണ്ടുവരികയും സംഭാവന സ്വീകരിക്കുകയും ചെയ്തു. ഇതിൽ നിന്ന് വൻ സാമ്പത്തിക ലാഭം ഇവരുണ്ടാക്കിയെന്നും ഇഡി കരുതുന്നു.
 

See also  മണ്ണിടിച്ചിൽ ഭീഷണി: കാസർകോട് ബേവിഞ്ചയിലും വീരമലക്കുന്നിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം

Related Articles

Back to top button