Kerala

നേതാക്കൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും ഉപഹാരങ്ങൾ നൽകി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്ത്

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്ത്. നിരവധി പേർക്ക് ഉപഹാരങ്ങൾ നൽകിയെന്നാണ് പോറ്റിയുടെ മൊഴി. നേതാക്കൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും ഉപഹാരം നൽകിയിട്ടുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി പരിചയമുണ്ടെന്നും കടകംപള്ളി വീട്ടിൽ വന്നിട്ടുണ്ടെന്നും പോറ്റി മൊഴി നൽകി

അതേസമയം സ്വർണക്കൊള്ളയിൽ സർക്കാർ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇതുസംബന്ധിച്ച ശുപാർശ എസ്‌ഐടി സർക്കാരിന് നൽകി. തൃശ്ശൂർ സ്വദേശി അഡ്വ. ഉണ്ണികൃഷ്ണനാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പരിഗണനയിലുള്ളത്. 

അതേസമയം ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്ടദിക് പാലകൻമാരെ കണ്ടെത്തി. ഇന്നലെ എസ്‌ഐടി നടത്തിയ പരിശോധനയിൽ സ്‌ട്രോംഗ് റൂമിൽ നിന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ അഷ്ടദിക്പാലകൻമാരെ കണ്ടെത്തിയത്.
 

See also  മോഷണം തടയുന്നതിനിടെ ട്രാക്കിൽ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവം; പ്രതി കോഴിക്കോട് പിടിയിൽ

Related Articles

Back to top button