Kerala

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തം; പകുതിയലധികം പേരും അതൃപ്തർ: എൻഡിടിവി സർവേ

2026 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി സർവേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. വോട്ട് വൈബ് ഇന്ത്യ കേരള ട്രാക്കർ സർവേ പ്രകാരം പിണറായി വിജയൻ സർക്കാരിന്റെ പ്രകടനത്തിൽ പകുതിയിലധികം ജനങ്ങളും അതൃപ്തരാണ്

ഏകദേശം 52 ശതമാനം പേർ സർക്കാരിന്റെ പ്രവർത്തനം മോശം അല്ലെങ്കിൽ വളരെ മോശം എന്നഭിപ്രായപ്പെട്ടവരാണ്. 23.8 ശതമാനം മാത്രമാണ് സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെട്ടത് എന്ന് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന ചോദ്യത്തിന് 22.4 ശതമാനം പേർ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ചു

നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് 18 ശതമാനവും സിപിഎം നേതാവ് കെ കെ ശൈലജക്ക് 16.9 ശതമാനം പേരുടെയും പിന്തുണയുണ്ട്. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന് 14.7 ശതമാനം പേരുടെ പിന്തുണയാണുള്ളത്. 15 ശതമാനം വോട്ടർമാർ ഇപ്പോഴും ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാത്തവരാണ്.
 

See also  കോഴിക്കോട്ടെ ഡോക്ടറുടെ വീട്ടിൽ നിന്ന് 45 പവനും 10,000 രൂപയും കവർന്ന മോഷ്ടാവ് പിടിയിൽ

Related Articles

Back to top button