Kerala

ഫാമിലി ഗ്രൂപ്പിൽ സന്ദേശം; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം കമലേശ്വരത്ത് അമ്മയെയും മകളെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സയനൈഡ് കഴിച്ച് മരിക്കുകയാണെന്ന് ഫാമിലി ഗ്രൂപ്പിൽ സന്ദേശം അയച്ചതിന് ശേഷമാണ് ഇവർ ജീവനൊടുക്കിയത്. പോലീസ് സ്ഥലത്ത് എത്തിയപ്പോൾ 54കാരിയായ അമ്മയെയും 30കാരിയായ മകളെയും സോഫയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡനിൽ പരേതനായ റിട്ട. അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ രാജീവിന്റെ ഭാര്യ സജിത(54), മകൾ ഗ്രീമ എസ് രാജ്(30) എന്നിവരാണ് മരിച്ചത്. ഗ്രൂപ്പിൽ സന്ദേശം കണ്ട ബന്ധുക്കൾ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. അയൽവാസികളാണ് പോലീസിനെ വിളിച്ചത്

ഗ്രീമയുടെ മൃതദേഹത്തിന് മുകളിൽ കിടക്കുന്ന നിലയിലായിരുന്നു സജിതയുടെ മൃതദേഹം. മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങൾ മൂലം ജീവനൊടുക്കുന്നുവെന്നും മരുമകൻ മകളെ ഉപേക്ഷിച്ചെന്നും അപമാനഭാരം താങ്ങാനാകുന്നില്ലെന്നും എഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ആറ് വർഷം മുമ്പാണ് ഗ്രീമയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് അയർലൻഡിൽ ജോലി ചെയ്യുകയാണ്.
 

See also  കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണ് തീപടർന്നു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Related Articles

Back to top button