കൊച്ചി സൗത്ത് റെയിൽവേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവതി മരിച്ച നിലയിൽ; ട്രെയിനുകൾ വൈകുന്നു

തമിഴ്‌നാട് കാരയ്ക്കലിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി ഇസൈവാണി കുഞ്ഞിപ്പിള്ള എന്ന സ്ത്രീയാണ് മരിച്ചത്. ഇവർക്ക് 40 വയസ് തോന്നിക്കും. ട്രെയിൻ സൗത്തിലെത്തിയപ്പോൾ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു
റെയിൽവേ വൈദ്യസംഘം പരിശോധിച്ച് ഇവരെ ഉടനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. രാവിലെ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ കാരയ്ക്കൽ-എറണാകുളം എക്‌സ്പ്രസിലെ എസ്-4 കോച്ചിലാണ് ഇവരെ മരിച്ച നിലയിൽ കണഅടെത്തിയത്.
രാവിലെ 6.45നാണ് ട്രെയിൻ സൗത്തിൽ എത്തുക. തുടർന്ന് രാവിലെ 7.45ന് എറണാകുളം-കോട്ടയം പാസഞ്ചറായും ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. കോട്ടയത്ത് പോകാനായി ട്രെയിനിൽ കയറിയവരാണ് ഇസൈവാണിയെ മരിച്ച നിലയിൽ കണ്ടത്. ഇതോടെ ട്രെയിൻ ഒരു മണിക്കൂറോളം നേരം പിടിച്ചിടേണ്ടി വന്നു. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള മറ്റ് ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു



