Kerala
എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി. നേരത്തെ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് എൻ വാസു സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്
നിങ്ങൾ ദൈവത്തെ ആരാധിക്കുന്നുവെന്ന് പറയുന്നു. എന്നിട്ടാണോ ദൈവത്തിന്റെ സ്വത്തുക്കൾ അപഹരിച്ചതെന്ന് കോടതി ചോദിച്ചു. ദേവസ്വം കമ്മീഷണർ മാത്രമായിരുന്നുവെന്ന് വാസുവിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ദൈവത്തിന്റെ സ്വത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉണ്ടായിരുന്നുവെന്ന് കോടതി പറഞ്ഞു
ഹർജിയിൽ മറ്റ് ഇടപെടലുകൾ കോടതി നടത്തിയില്ല. കേസിൽ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 72 ദിവസമായി ജയിലിൽ കഴിയുകയാണ് എൻ വാസു.



