Kerala

ഗ്രീമയുടെ ഭർത്താവിനെതിരെ കേസെടുക്കും, സയനൈഡ് ലഭിച്ചതിലും അന്വേഷണം

തിരുവനന്തപുരം കമലേശ്വരത്ത് അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ മകൾ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാപ്രേരണക്കും കേസെടുക്കും. ഗ്രീമയുടെയും അമ്മയുടെയും ആത്മഹത്യാ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളുണ്ട്. 200 പവൻ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചെന്നാണ് കുറിപ്പിൽ പറയുന്നത്

ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്. ഉണ്ണികൃഷ്ണന്റെ ബന്ധുവീട്ടിൽ വെച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്. സയനൈഡ് കഴിച്ചാണ് ഇരുവരും മരിച്ചത്

അതേസമയം സജിതക്കും ഗ്രീമക്കും സയനൈഡ് എങ്ങനെ കിട്ടിയെന്നതിൽ ദുരൂഹത തുടരുകയാണ്. സജിതയുടെ ഭർത്താവും മുൻ കൃഷി ഓഫീസറുമായ രാജീവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ രാജീവ് സയനൈഡ് വാങ്ങി വെച്ചിരുന്നോ എന്നാണ് സംശയം.
 

See also  നവീൻ ബാബുവിന്റെ വേർപാടിന് ഇന്ന് ഒരു വർഷം; ഒപ്പം നിന്നവർക്ക് നന്ദിയെന്ന് ഭാര്യ മഞ്ജുഷ

Related Articles

Back to top button