ഷിംജിത മുസ്തഫക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും; മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക്

സമൂഹമാധ്യമം വഴിയുള്ള അപകീർത്തിപ്പെടുത്തലിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതക്കായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെയാണ് ഷിംജിത മുസ്തഫയെ വടകരയിലെ ബന്ധുവീട്ടിൽ നിന്ന് പോലീസ് പിടികൂടിയത്. ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണത്തിൽ യുവതി ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തെളിവുകളോ മൊഴിയോ പോലീസിന് ലഭിച്ചിട്ടില്ല
സംഭവം നടന്ന ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി വേഗത്തിൽ ശേഖരിച്ച് പോലീസ് തുടർ നടപടികളിലേക്ക് കടക്കും. വീഡിയോ ചിത്രീകരിച്ച മൊബൈൽ ശാസ്ത്രീയ പരിശോധനക്ക് അയക്കും. അതേസമയം ഇന്ന് തന്നെ കുന്ദമംഗലം കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ഷിംജിത മുസ്തഫയുടെ നീക്കം
ഷിംജിത എഡിറ്റ് ചെയ്തിട്ട വീഡിയോ ഒരു ദിവസം കൊണ്ട് 23 ലക്ഷത്തോളം പേരാണ് കണ്ടത്. മാനക്കേട് താങ്ങാനാകാതെ മനസ് തകർന്നാണ് മകൻ ജീവനൊടുക്കിയതെന്നാണ് ദീപകിന്റെ മാതാപിതാക്കളുടെ പരാതി.



