Kerala

ബംഗളൂരുവിൽ വെച്ച് പോറ്റിയുമായി കൂടിക്കാഴ്ച നടത്തി അടൂർ പ്രകാശ്; കോൺഗ്രസിനെ കുരുക്കി പുതിയ ചിത്രങ്ങൾ

ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിന് കുരുക്കായി പുതിയ ചിത്രങ്ങൾ. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. സമ്മാനം കൈമാറുന്നതും ചിത്രത്തിലുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള ചിത്രങ്ങളിൽ പോറ്റിയുടെ സുഹൃത്തായ രമേഷ് റാവുവും ഒപ്പമുണ്ട്.

സ്വന്തം മണ്ഡലത്തിലെയാൾ എന്ന തരത്തിലുള്ള പരിചയം മാത്രമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ളത് എന്നായിരുന്നു അടൂർ പ്രകാശ് പറഞ്ഞിരുന്നത്. പോറ്റിയുടെ പുളിമാത്തെ തറവാട്ട് വീട്ടിൽ അടൂർ പ്രകാശ് എത്തിയിരുന്നുവെന്ന് അയൽവാസിയായ വിക്രമൻ നായർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പോറ്റിയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും അടൂർ പ്രകാശ് പങ്കെടുത്തിരുന്നു. 

സോണിയ ഗാന്ധിയെ കാണാൻ പോറ്റി ഡൽഹിയിലെത്തിയപ്പോഴും അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഒരു തവണ അടൂർ പ്രകാശും മറ്റൊരിക്കൽ ആന്റോ ആന്റണിയുമാണ് പോറ്റിക്കൊപ്പമുണ്ടായിരുന്നത്. സാമൂഹ്യ സേവന പ്രവർത്തങ്ങളിലൂടെയാണ് പോറ്റിയെ പരിചയമെന്നും മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും യുഡിഎഫ് കൺവീനർ അവകാശപ്പെട്ടിരുന്നു.

 

See also  ഒടുവിൽ എൻഎം വിജയന്റെ കുടിശ്ശിക തീർത്ത് കോൺഗ്രസ്; ബാങ്കിൽ അടച്ചത് 60 ലക്ഷം രൂപ

Related Articles

Back to top button