Kerala

തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്ന് എസ്‌ഐടി റിപ്പോർട്ട്

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ പാളികൾ കൊണ്ടുപോയതിലും തന്ത്രിക്ക് പങ്കുണ്ടെന്ന് എസ്‌ഐടി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് അനിവാര്യമാണെന്നും എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു

കേസിൽ തന്ത്രിയെ ഒരു ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ മാസം 28ന് തന്ത്രിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്. ദ്വാരപാലക ശിൽപം കൊണ്ടുപോയി അതിൽ നിന്ന് സ്വർണം ഉരുക്കി കവർന്ന കേസിലും കട്ടിളപ്പാളികൾ കൊണ്ടുപോയ കേസിലുമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്

ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി ഒത്താശ ചെയ്തുവെന്നാണ് ആദ്യ കേസിൽ എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. താന്ത്രിക വിധികൾ ലംഘിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രി ഒത്താശ ചെയ്തതെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു.
 

See also  ആശ്വാസ വാർത്തയെത്തി; കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

Related Articles

Back to top button