Kerala

പാലക്കാട് മങ്കട മലയിൽ വൻ തീപിടുത്തം

പാലക്കാട് മണ്ണാർക്കാട് വൻ തീപിടുത്തം. കാഞ്ഞിരപ്പുഴ മങ്കട മലയിൽ തീപടരുന്നു.
സൈലന്റ് വാലിയോട് ചേർന്ന മലമുകളിൽ തീ പിടിച്ചത് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ്. മലയ്ക്ക് മുകളിലേക്ക് തീ ആളിപടരുകയാണ്. തീ അണക്കാൻ ശ്രമം തുടരുകയാണ്. മലയുടെ താഴെ ഭാഗത്ത് നിന്ന് മുകളിലേക്കാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. നാട്ടുകാരാണ് ആദ്യം തീ പടർന്ന് പിടിക്കുന്നത് കാണുന്നത് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. താഴെ നിന്ന് തീ അണച്ച് വരാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. സൈലന്റ് വാലിയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയെ കൂടി തീപടർന്നുപിടിക്കുന്നത് ബാധിക്കും.

മങ്കട മലയിൽ 20 വർഷം മുൻപാണ് സമാനമായ രീതിയിൽ കാട്ടുതീ ഉണ്ടാകുന്നത്. പിന്നീട് രണ്ടുദിവസമെടുത്താണ് ഹെലികോപ്റ്ററിൽ വെള്ളം എത്തിച്ച് തീകെടുത്താനായത്. കുത്തനെയുള്ള പ്രദേശമായതിനാൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർക്ക് എത്തിപ്പെടുക എന്നത് കൂടുതൽ ശ്രമകരമായിരിക്കും.

See also  പോലീസ് അന്വേഷണത്തിൽ വിശ്വാസമെന്ന് നവീൻ ബാബുവിന്റെ കുടുംബം

Related Articles

Back to top button