Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ; വിധി പറയുന്നത് 28ലേക്ക് മാറ്റി

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഈ മാസം 28ന് വിധി പറയും. കഴിഞ്ഞദിവസം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. 

അതിജീവിതയുടെ പരാതിയിൽ പറയുന്ന പല കാര്യങ്ങളും കള്ളമാണെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും രാഹുലിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. അതേസമയം, പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. 

അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് ഉണ്ടെന്നും ആണ് അന്വേഷണ സംഘത്തിന്റെ നിലപാട്. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. രാഹുൽ നിലവിൽ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലാണ്.

See also  വടുതലയിൽ ദമ്പതികളെ തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു; ദമ്പതികൾക്ക് ഗുരുതര പൊള്ളൽ

Related Articles

Back to top button