Kerala

ചരിത്ര കുതിപ്പിന് തുടക്കം: വിഴിഞ്ഞം രണ്ടാംഘട്ട നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാം ഘട്ട വികസനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിൽ പങ്കെടുത്തു. 10,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ 2028ൽ പൂർത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവർഷം 57 ലക്ഷം കണ്ടെയ്‌നറുകളായി വർധിക്കും.

തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. 2028 ഡിസംബറിൽ നിർമാണം പൂർത്തിയാകുന്നതോടെ പൂർണമായി തുറമുഖമായി മാറും. വളരെ വേഗത്തിൽ തന്നെ നിർമാണത്തിലേക്ക് കടക്കും. തുറമുഖത്തിന്റെ ശേഷി വർധിക്കും. 2000 മീറ്ററായി ബെർത്ത് മാറും. നാലിലധികം മദർ ഷിപ്പുകൾക്ക് തുറമുഖത്ത് നങ്കൂരമിടാൻ കഴിയും. 

ഒരു ലക്ഷം കണ്ടെയ്നറുകൾ വരെ സൂഷിക്കാനുള്ള ശേഷിയും ഉണ്ടാകും. നാല് കിലോമീറ്ററിലധികം പുലിമുട്ടും തുറമുഖത്ത് ഉണ്ടാകും. ഫീഡർ തുറമുഖമായി മാത്രമാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്. റോഡ് മാർ?ഗമുള്ള ചരക്ക് നീക്കത്തിനും രണ്ടാം ഘട്ടത്തിൽ ആരംഭം കുറിക്കും. 2045ൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ കരാർ ഇതാണ് 2028ൽ പൂർത്തിയാക്കുമെന്ന രീതിയിലേക്ക് മാറിയത്. 2025 മെയ് 2നാണ് തുറമുഖത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രധാനമന്ത്രി നടത്തിയത്.
 

See also  ക്ലാസുകളിൽ പിൻബെഞ്ച് ഒഴിവാകുന്നു; മികച്ച മാതൃക കണ്ടെത്താൻ സമിതിയെ നിയോഗിച്ചെന്ന് മന്ത്രി

Related Articles

Back to top button