Kerala

അതെല്ലാം മാധ്യമസൃഷ്ടികൾ; കർണാടകയിൽ നേതൃമാറ്റമുണ്ടാകുമെന്ന വാർത്ത തള്ളി സിദ്ധരാമയ്യ

കർണാടക സർക്കാരിൽ നേതൃമാറ്റമുണ്ടാകുമെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവിൽ അത്തരത്തിലുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ല. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ മാത്രമാണിത്. താനും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്നും സിദ്ധരാമയ്യ പറഞ്ഞു

രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് സിദ്ധരാമയ്യയുടെ പ്രതികരണം. വരാനിരിക്കുന്ന മാർച്ച് മാസത്തിൽ സംസ്ഥാന ബജറ്റ് താൻ തന്നെ അവതരിപ്പിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ചില എംഎൽഎമാർ നടത്തുന്ന പ്രസ്താവനകൾ കാര്യങ്ങൾ അറിയാതെയാണെന്നും അവ മുഖവിലക്കെടുക്കേണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു

ഭരണരംഗത്ത് യാതൊരു പ്രതിസന്ധിയുമില്ല. ഭരണഘടനാനുസൃതമായ കാര്യങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം വാർത്താ സമ്മേളനത്തിൽ ഡികെ ശിവകുമാർ പങ്കെടുത്തില്ല.
 

See also  ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു; അച്ചൻകോവിൽ നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

Related Articles

Back to top button