Kerala

തിരുവനന്തപുരത്ത് ഇ ഡിക്ക് നേരെയുണ്ടായ ആക്രമണം; വധശ്രമക്കുറ്റം ചുമത്തി കേസെടുത്തു

തിരുവനന്തപുരത്ത് ഇ ഡിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേസെടുത്ത് മ്യൂസിയം പൊലീസ്. ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമത്തില്‍ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തു.

മാസപ്പടിയില്‍ പരിശോധനയ്ക്കെിയ ഇ ഡി സംഘം നേരിട്ടത് സമാനതകളില്ലാത്ത പ്രതിരോധമായിരുന്നു. തിരുവനന്തപുരത്ത് പിണറായിയുടെ വീട്ടില്‍ നിന്ന് മടങ്ങിയ ഇ ഡി സംഘത്തിന്റെ വാഹനമാണ് ആക്രമിച്ചത്. ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ നേരിട്ടത് കല്ലും ചെരുപ്പും വലിച്ചെറിഞ്ഞും കൂകിവിളിച്ചുമാണ്. മൂന്ന് വാഹനങ്ങളുടെ ചില്ല് അടിച്ച് തകര്‍ത്തു. സുരക്ഷാ ഉദ്യോഗസ്ഥനുള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കെന്ന് ഇ ഡി അറിയിച്ചു. കണ്ണിന് പരുക്കേറ്റ ഡ്രൈവര്‍ ശ്യാമിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

അക്രമവുമായി ബന്ധപ്പെട്ട 12 സിപിഐഎം പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു. നാല് സിപിഐഎം പ്രവര്‍ത്തകരെ കസ്റ്റഡില്‍ എടുത്തെന്നും ഡിസിപി തപോഷ് ബസുമതാരി അറിയിച്ചു. സിപിഐഎം പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിലെ നാടകീയ നിമിഷങ്ങള്‍ക്ക് പിന്നാലെയാണ് കസ്റ്റഡി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. സംസ്ഥാന പൊലീസ് മേധാവിയോട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ വിവരം തേടി.

See also  കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

Related Articles

Back to top button