Kerala
നടക്കുക 10,000 കോടിയുടെ പ്രവൃത്തി; വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട നിർമാണത്തിന് ഇന്ന് തുടക്കം

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും
തുറമുഖത്തിന്റെ സമ്പൂർണ വികസനം ഈ ഘട്ടത്തിൽ പൂർത്തിയാക്കും. 2028ഓടെ നിർമാണം പൂർത്തിയാക്കി വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമാകും. 10,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക.
റെയിൽവേ യാർഡ്, മർട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. വിഴിഞ്ഞത്ത് ഇതുവരെ 710 കപ്പലുകളിൽ നിന്നായി 15.19 ലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. 20208ൽ പൂർണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരട്ടിയായി ഉയരും



