Kerala

കൃഷ്ണപ്രിയ ഗർഭിണിയായപ്പോൾ മുതൽ ഷിജിലിന് സംശയം തുടങ്ങി; കുടുക്കിയത് ഡോക്ടർമാരുടെ കണ്ടെത്തൽ

 നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് ഷിജിലിനെ കുടുക്കിയത് ഫോറൻസിക് സർജന്റെ കണ്ടെത്തൽ. കവളാകുളം ഐക്കരാവിളാകം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജിൽ-കൃഷ്ണപ്രിയ  ദമ്പതികളുടെ മകൻ ഇഹാനെ മരിച്ച നിലയിലാണ് ആശുപത്രിയിൽ മാതാപിതാക്കൾ എത്തിച്ചത്. ബിസ്‌കറ്റ് കഴിച്ചതിനെ തുടർന്ന് കുട്ടി കുഴഞ്ഞുവീണു എന്നാണ് ഇരുവരും പറഞ്ഞിരുന്നത്

എന്നാൽ അത്യാഹിത വിഭാഗത്തിൽ ഇഹാനെ പരിശോധിച്ച ഡോക്ടർമാർ അടിവയറ്റിലെ ക്ഷതം കണ്ടെത്തിയത് നിർണായകമായി. കുഞ്ഞ് എവിടേലും വീണോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഷിജിലിന്റെ മറുപടി. പിന്നാലെ പരിശോധിച്ച ഫോറൻസിക് സർജനും അടിവയറ്റിലെ ക്ഷതം സ്ഥിരീകരിച്ചു. ഇതേ തുടർന്നുള്ള രക്തസ്രാവമാണ് മരണകാരണമെന്ന് സർജൻ പോലീസിനെ അറിയിച്ചു

സർജന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഷിജിലിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീണ്ടത്. ഷിജിലിനെയും കൃഷ്ണപ്രിയയെയും വീണ്ടും പോലീസ് ചോദ്യം ചെയ്തു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലലിൽ ഷിജിലിന് സത്യം പറയാതെ വയ്യ എന്നായി. രണ്ടര വർഷം മുമ്പാണ് ഷിജിലും കൃഷ്ണപ്രിയയും വിവാഹിതരായത്. കൃഷ്ണപ്രിയ ഗർഭിണിയായപ്പോൾ തന്നെ ഷിജിലിന് സംശയമായിരുന്നു

ഇതോടെ ഇവർ തമ്മിൽ അകന്നു. കുഞ്ഞ് ജനിച്ച ശേഷം കുറച്ചുനാൾ മാത്രമാണ് ഒന്നിച്ച് താമസിച്ചത്. ഇഹാന്റെ വലതുകയ്യിൽ അടുത്തിടെ പ്ലാസ്റ്റർ ഇട്ടിരുന്നു. ഇതും ഷിജിൽ അപായപ്പെടുത്താൻ ശ്രമിച്ചതിന് തെളിവാണെന്ന് പോലീസ് കണ്ടെത്തി.
 

See also  പാലക്കാട് അമ്മയും മകളും പുഴയിൽ ഒഴുക്കിൽപ്പെട്ടു; കാസർകോട് 8 വയസുകാരനെ കാണാതായി

Related Articles

Back to top button