വിഎസിന്റെ പത്മവിഭൂഷൺ സ്വീകരിക്കുമോ; സിപിഎം മുൻ നിലപാട് തിരുത്തുമോ

വിഎസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചതിൽ സിപിഎം എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ ആകാംക്ഷ തുടരുന്നു. അവാർഡ് നിരസിക്കുന്ന പാർട്ടിയുടെ പതിവ് രീതി തുടരുമോ എന്നാണ് ഏവും ഉറ്റുനോക്കുന്നത്. അതേസമയം അവാർഡിൽ സന്തോഷമുണ്ടെന്നാണ് വിഎസിന്റെ കുടുംബം പ്രതികരിച്ചത്
മരണാനന്തര ബഹുമതിയായതിനാൽ പാർട്ടി മുൻ നിലപാട് തിരുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വി എസിനും മമ്മൂട്ടിക്കും അടക്കം 8 മലയാളികൾക്കാണ് പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. സിപിഎമ്മോ വിഎസിന്റെ കുടുംബമോ അവാർഡ് സ്വീകരിക്കില്ലെന്ന സൂചന ഇതുവരെ നൽകിയിട്ടില്ല
അവാർഡുകൾ നിരസിക്കുന്നതായിരുന്നു സിപിഎമ്മിന്റെ മുൻകാല നിലപാടുകൾ. നരസിംഹ റാവു സർക്കാരിന്റെ കാലത്ത് ഇഎംഎസിന് പത്മവിഭൂഷൺ നൽകിയിരുന്നു. എന്നാൽ ഇഎംഎസും പാർട്ടിയും അത് നിരസിച്ചു. 1996ൽ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിന് ഭാരതരത്‌നം നൽകാൻ ആലോചനയുണ്ടായി. പുരസ്‌കാരം സ്വീകരിക്കുമോയെന്ന് മുൻകൂട്ടി ചോദിച്ചപ്പോൾ ബസുവും പാർട്ടിയും വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഹർകിഷൻ സിംഗ് സൂർജിത്തും പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന നിലപാട് എടുത്തിരുന്നു.



