Kerala

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 9 പേർക്ക് പരുക്ക്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഡ്രൈവറടക്കം ഒമ്പത് പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 5.45ഓടെയാണ് അപകടം നടന്നത്

നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്കും വരികയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു

രണ്ട് ബസുകളിലായുള്ള എട്ട് യാത്രക്കാർക്കും ഒരു ബസിലെ ഡ്രൈവർക്കുമാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

See also  പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി

Related Articles

Back to top button