Kerala

ഉണ്ണികൃഷ്ണന് താത്പര്യം ആൺസുഹൃത്തുകളോട്; വാട്‌സാപ്പ് ചാറ്റുകൾ പോലീസ് പരിശോധിക്കുന്നു

തിരുവനന്തപുരം കമലേശ്വരത്തെ അമ്മയുടെയും മകളുടെയും മരണത്തിൽ അന്വേഷണം തുടരുന്നു. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണന്റെ വാട്‌സാപ്പ് ചാറ്റുകൾ പോലീസ് പരിശോധിച്ചു. ഉണ്ണികൃഷ്ണന് ആൺസുഹൃത്തുക്കളോട് താത്പര്യക്കൂടുതലെന്ന് പോലീസ് കണ്ടെത്തി

ഗ്രീമയുമായുള്ള വിവാഹം കഴിഞ്ഞ് ഉണ്ണികൃഷ്ണൻ വീട്ടിൽ പോയത് ഒരു ദിവസം മാത്രമാണ്. ഇരുവരും ഒന്നിച്ച് കഴിഞ്ഞത് വെറും 25 ദിവസം മാത്രമാണെന്നും പോലീസ് പറയുന്നു. കൂടുതലും ആൺസുഹൃത്തുക്കൾക്ക് ഒപ്പം സമയം പങ്കിടാനാണ് ഉണ്ണികൃഷ്ണൻ താത്പര്യം കാണിച്ചിരുന്നത്. 

ഗ്രീമ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന അവഗണന ഭർത്താവിന്റെ ഈ സ്വഭാവരീതിയെ കുറിച്ചാണ്. അഞ്ച് വർഷം കടുത്ത അവഗണന നേരിട്ടിട്ടും ഗ്രീമ ഒരിക്കലും വിവാഹബന്ധം വേർപെടുത്താൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഉണ്ണികൃഷ്ണൻ ഗ്രീമയെയും അമ്മ സുജാതയെയും പരസ്യമായി അപമാനിച്ചു. ഇതേ തുടർന്നായിരുന്നു ഇരുവരുടെയും ആത്മഹത്യ
 

See also  സിദ്ധിഖിനെ രണ്ടര മണിക്കൂർ നേരം ചോദ്യം ചെയ്തു; ശനിയാഴ്ച വീണ്ടും ഹാജരാകണം

Related Articles

Back to top button