Kerala
ഇന്നും വൻ കുതിപ്പ്, ഒരു മാസത്തിനിടെ പവന് വർധിച്ചത് 20,000 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. ഇതോടെ പവന്റെ വില സർവകാല റെക്കോർഡ് പുതുക്കി. പവന് ഇന്ന് ഒറ്റയടിക്ക് 1800 രൂപയാണ് വർധിച്ചത്. പവന്റെ വില 1,19,320 രൂപയെന്ന നിലവാരത്തിലെത്തി. ചരിത്രത്തിലെ ഏറ്റവുമുയർന്ന നിരക്കാണിത്
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5000 ഡോളർ എന്ന കടമ്പ ആദ്യമായി മറികടന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തരവില നിലവിൽ ഔൺസിന് 5080 ഡോളർ എന്ന നിരക്കിലാണ്. വരും ദിവസങ്ങളിലും സ്വർണവില കുതിച്ചുയരുമെന്നാണ് ആശങ്ക
ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഒരു മാസത്തിനിടെ 20,000ത്തിലധികം രൂപയുടെ വർധനവാണ് പവന് ഉണ്ടായത്. സ്വർണത്തിന് പുറമെ വെള്ളി വിലയും കുതിച്ചുയരുന്നുണ്ട്.



