Kerala
കോട്ടയം പാമ്പാടിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

കോട്ടയം പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. വെള്ളൂർ സ്വദേശി ബിന്ദുവാണ്(58) കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ(64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പി വടി കൊണ്ടുള്ള അടിയേറ്റാണ് ബിന്ദു കൊല്ലപ്പെട്ടത്.
കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കുകയാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും.



