Movies

ഹൃദയാഘാതം: നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു

നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. അബോധാവസ്ഥയിലായതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ആൽബങ്ങളിലുടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രശസ്തയായ നടിയാണ്. സൽമാൻ ഖാനൊപ്പം 2004ൽ മുജ്‌സെ ശാദി കരോഗി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2002ൽ പുറത്തിറങ്ങിയ കാന്താ ലഗാ എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. 2015ൽ നടൻ പരാഗ് ത്യാഗിയെ വിവാഹം ചെയ്തു.  

See also  കൂലിപ്പണിക്കാരനായിരുന്ന കാലത്ത് ഞാൻ ആദ്യമായി കരഞ്ഞു; ജീവിതാനുഭവങ്ങൾ പങ്കുവെച്ച് രജനികാന്ത്

Related Articles

Back to top button