Kerala

കൊട്ടാരക്കരയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

കൊല്ലം കൊട്ടാരക്കരിയൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിന് തീപിടിച്ചു. കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടം നടന്നത്. 

പൊള്ളലേറ്റാണ് ഒരാൾ മരിച്ചത്.  താമരശ്ശേരി ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്. എതിർദിശയിൽ വരികയായിരുന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. 

ഇതോടെ ഒരു ബൈക്കിന് തീപിടിക്കുകയായിരുന്നു. എഴുകോൺ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. ജീവൻ, സനൂപ് എന്നിവരാണ് ചികിത്സയിലുള്ളത്.
 

See also  തരൂർ കോൺഗ്രസിന്റെ അഭിമാനം; ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് മറുപടിയില്ലെന്നും വിഡി സതീശൻ

Related Articles

Back to top button