Kerala
മലപ്പുറം മുൻ എസ് പി സുജിത് ദാസ് അടക്കമുള്ളവർക്ക് സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി

പൊന്നാനിയിലെ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ പരാതിയിൽ മലപ്പുറം മുൻ എസ് പി സുജിത് ദാസ് അടക്കമുള്ള മൂന്ന് പോലീസുദ്യോഗസ്ഥർക്ക് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ്. സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി ബെന്നി വിവി, പൊന്നാനി സിഐ വിനോദ് എന്നിവർക്ക് അനുകൂലമായാണ് സുപ്രീം കോടതി വിധി.
ബലാത്സംഗ കേസ് എടുക്കുന്നതിന് മുമ്പ് പോലീസ് റിപ്പോർട്ട് പരിഗണിക്കണോയെന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരാതിയിൽ പോലീസ് റിപ്പോർട്ട് തേടാതെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ നിർദേശം
എന്നാൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് മേൽ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. ഈ ഉത്തരവാണ് സുപ്രീം കോടതി ശരിവെച്ചത്.



