Kerala

ദേശീയപാത ഉപരോധിച്ച കേസ്; ഷാഫി പറമ്പിലിന് കോടതി പിരിയും വരെ തടവും 1000 രൂപ പിഴയും ശിക്ഷ

പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിൽ എംപിക്ക് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഷാഫി പറമ്പിൽ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു

2022 ജൂൺ 24ന് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കോടതിയിൽ എത്താതിരുന്നതിനെ തുടർന്ന് ഷാഫിക്കെതിരെ കഴിഞ്ഞാഴ്ച കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ദേശീയപാത ഉപരോധിച്ചത്. അന്ന് യൂത്ത് കോൺഗ്രസിലായിരുന്ന പി സരിൻ കേസിൽ ഒമ്പതാം പ്രതിയാണ്.
 

See also  കേരളത്തിൽ എസ്‌ഐആർ നടപടി തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം

Related Articles

Back to top button